Thenginmel keranathaaraanu

1993
Lyrics
Language: Malayalam

ഹേ തെങ്ങിന്മേല്‍ കേറണതാരാണു്
ആരാണാരാണാരാണു്
അങ്ങേലെ ചങ്കരന്‍കുഞ്ഞല്യോ
അതങ്ങേലെ ചങ്കരന്‍കുഞ്ഞല്യോ
ചങ്കരനോ അതു ചന്ദിരനോ
ആ ചന്ദിരന്‍കുഞ്ഞാണു്
അമ്പിളീന്നും ചന്ദ്രനെന്നും
അറിവില്ലാ പിള്ളേരു് തെറ്റിവിളിക്കണ
‌നമ്മടെ ചന്ദിരന്‍കുഞ്ഞാണേ
അതു നമ്മടെ ചന്ദിരന്‍കുഞ്ഞാണേ
(ചങ്കരനോ )

ചന്ദിരന്‍കുഞ്ഞേ (2)
തെങ്ങിന്റെ മണ്ടയില്‍ കേറിയിരുന്നിട്ടെന്തെടുക്കുവാണു്
(ചന്ദിരന്‍ )
അന്തിക്കള്ളു് കുടത്തീന്നെടുത്തേ മോന്തിക്കുടിക്കുവാണേ
കട്ടു മോന്തിക്കുടിക്കുവാണേ
കള്ളാ കൊച്ചുകള്ളാ
നിന്നെ നമുക്കറിയാം ചന്ദിരാ നിന്നെ നമുക്കറിയാം (2)
സൂര്യനമ്പൂരിശന്‍
അല്ലെടാ കൊശവാ സൂര്യന്‍ തമ്പുരാന്‍
അല്ലല്ലെടാ സൂര്യന്‍ത്തമ്പുരാന്‍
സൂര്യത്തമ്പുരാന്‍ പ്രേമിച്ചൊരു പെണ്ണു്
ആരുമറിയാതെ പെറ്റിട്ടുപേക്ഷിച്ചാല്‍
നിന്നെ നമുക്കറിയാ ചന്ദിരാ (2)
ചെത്തുകുടത്തീന്നു കട്ടുകുടിച്ചിട്ടു കുഭയും വീര്‍പ്പിച്ചു്
രാത്രിയിലിരുട്ടത്തുരുണ്ടു നടക്കണ
നിന്നെ നമുക്കറിയാം ചന്ദിരാ നിന്നെ നമുക്കറിയാം
(ചെത്തുകുടത്തീന്നു )

അയ്യത്തറ തോട്ടിലെനീറ്റിലു് വീണുകിടക്കണതാരാണു
ചന്ദിരന്‍കുഞ്ഞാണു് അതു ചന്ദിരന്‍കുഞ്ഞാണു്
കട്ടുകുടിച്ചു തലക്കു പിടിച്ചേ
തോട്ടിലെ വെള്ളത്തില്‍ പൊത്തൊന്നു വീണേ
നമ്മുടെ ചന്ദിരന്‍കുഞ്ഞു് പാവം നമ്മുടെ ചന്ദിരന്‍കുഞ്ഞു് (2)
കള്ളുകുടിക്കാന്‍ തെങ്ങേല്‍ കേറി
കള്ളു കുടിച്ചപ്പം തെങ്ങേന്നും വീണേ
(കള്ളു കുടിക്കാന്‍‌ )
തെയു് തിത്തക തിത്തക തെയു് തോം
തെയു് തിത്തക തിത്തക തത്തോം
തെയു് തിത്തക തിത്തക തെയു് തോം
തെയു് തിത്തക തിത്തക തിത്തക തിത്തക തെയു് തോം
തെയു് തിത്തക തിത്തക തത്തോം
തെയു് തിത്തക തിത്തക തെയു് തോം
തെയു് തിത്തക തിത്തക തത്തോം തോം
Movie/Album name: Kaavadiyaattam
Artists