Kannaadippuzha Paadi

2001
Lyrics
Language: English

Kannadippuzha paadee kaadinte kilimole
Kannadippuzha paadee kaadinte kilimole
Manjil ilam manjil...kunju kuyil paadi
Maamazhakkaalam poyaal kuda nivarthum veyil
Maamazhakkaalam poyaal kuda nivarthum veyil...

Kaattumulankaadunarum kaattin sangeetham
Mozhiyariyaathe vithumpum paattin saurabham
Aruvikal urukumorushassin sallaapam
Azhalinte mizhi niranjozhukumoraalaapam
Kaadin saanthwanam kanivin saanthwanam...
Kannadippuzha paadee kaadinte kilimole....

Kaanaakuruvikal thedum koodin saamipyam
Chiraku thalodi urakkum thooval sparshanam
Amma churathum paalmazha pularkaalam
Ambiliyum cheru thaarakayum koottil
Kaadin saanthwanam kanivin saanthwanam...
(kannadippuzha...)
Language: Malayalam

കണ്ണാടിപ്പുഴ പാടീ കാടിന്റെ കിളിമോളേ
കണ്ണാടിപ്പുഴ പാടീ കാടിന്റെ കിളിമോളേ...
മഞ്ഞിലിളം മഞ്ഞിൽ...കുഞ്ഞുകുയിൽ പാടി
മാമഴക്കാലം പോയാൽ കുട നിവർത്തും വെയിൽ
മാമഴക്കാലം പോയാൽ കുട നിവർത്തും വെയിൽ...

കാട്ടുമുളങ്കാടുണരും കാറ്റിൻ സംഗീതം
മൊഴിയറിയാതെ വിതുമ്പും പാട്ടിൻ സൗരഭം
അരുവികളുരുകുമൊരുഷസ്സിൻ സല്ലാപം
അഴലിന്റെ മിഴി നിറഞ്ഞൊഴുകുമൊരാലാപം
കാടിൻ സാന്ത്വനം കനിവിൻ സാന്ത്വനം...
കണ്ണാടിപ്പുഴ പാടീ കാടിന്റെ കിളിമോളേ...

കാണാക്കുരുവികൾ തേടും കൂടിൻ സാമീപ്യം
ചിറകുതലോടിയുറക്കും തൂവൽ സ്പർശനം
അമ്മ ചുരത്തും പാൽമഴ പുലർകാലം
അമ്പിളിയും ചെറുതാരകയും കൂട്ടിൽ
കാടിൻ സാന്ത്വനം കനിവിൻ സാന്ത്വനം...
(കണ്ണാടിപ്പുഴ...)
Movie/Album name: Red Indians
Artists