Manavaatti Penninte

2010
Lyrics
Language: English

Manavaattippenninte madhuvidhukinnathil
Madhuramaneppozhum ammaayiyamma
Madhumaasathenoorum maniyarakkaalathil
Arimulla gandhamaanammaayiyamma
(manavaatti...)

Kallile mullile jeevithayaathrayil
Kaavalaanennennum ammaayiyamma
Pemaari kollaathe venalum kollaathe
Kaarunya thanalu pol ammaayiyamma
Snehavum thyaagavum nanmayum niranjeedum
Vaalsalya vaahini ammaayiyamma

Punyamo poovidum daampathyavalliyil
Punyaahajalamekum ammaayiyamma
Uppinte kaippulla kanneeru maaykkunna
Kanivinte kalavara ammaayiyamma
Naadamaay thaalamaay eenamaay thulumpidum
Neelaambarisruthi ammaayiyamma
(manavaattippenninte...)

Ammaayiyamma ammaayiyamma ammaayiyamma
Language: Malayalam

മണവാട്ടിപ്പെണ്ണിന്റെ മധുവിധുക്കിണ്ണത്തിൽ
മധുരമാണെപ്പോഴും അമ്മായിയമ്മ
മധുമാസത്തേനൂറും മണിയറക്കാലത്തിൽ
അരിമുല്ല ഗന്ധമാണമ്മായിയമ്മ
(മണവാട്ടി...)

കല്ലിലെ മുള്ളിലെ ജീവിതയാത്രയിൽ
കാവലാണെന്നെന്നും അമ്മായിയമ്മ
പേമാരി കൊള്ളാതെ വേനലും കൊള്ളാതെ
കാരുണ്യ തണലു പോൽ അമ്മായിയമ്മ
സ്നേഹവും ത്യാഗവും നന്മയും നിറഞ്ഞിടും
വാത്സല്യ വാഹിനി അമ്മായിയമ്മ

പുണ്യമോ പൂവിടും ദാമ്പത്യവല്ലിയിൽ
പുണ്യാഹജലമേകും അമ്മായിയമ്മ
ഉപ്പിന്റെ കൈപ്പുള്ള കണ്ണീരു മായ്ക്കുന്ന
കനിവിന്റെ കലവറ അമ്മായിയമ്മ
നാദമായ് താളമായ് ഈണമായ് തുളുമ്പിടും
നീലാംബരിശ്രുതി അമ്മായിയമ്മ
(മണവാട്ടിപ്പെണ്ണിന്റെ...)

അമ്മായിയമ്മ അമ്മായിയമ്മ അമ്മായിയമ്മ...
Movie/Album name: Sakudumbam Shyamala
Artists