Oro Swaasavum

2023
Lyrics
Language: Malayalam

ഓരോ, ശ്വാസവും
നീയൊരാൾ മാത്രമോ
അതിലെ ഓരോരോ, മാത്രയും
നീ തരും പ്രാണനോ

ഉയിരോരലയാഴിയോ
നീയതിൻ മീതെ സഞ്ചാരിയോ
ഏകാന്തമെന്നുടൽ
തെല്ലിലെ വൻ തിരമാലയോ

ഓരോരോ, വാക്കും
ആർദ്രസംഗീതമോ
നിന്നൊരോരോ, സ്പർശവും
നീറുമാനന്ദമോ

രാത്രി നീ താരാപഥം
സാഗരം നേരം പുലരവേ നീ
നീയേ സർവ്വതും

കാഴ്ചയിൽ നീ മാത്രമായി
ഓർമ്മയിൽ നിൻ രൂപമൊഴികെല്ലാം
പോയി മറഞ്ഞേ പോകയായ്

ഉയിരലയിലേറി നീ എത്തിയോ
സ്വപ്നസഞ്ചാരിണീ
ഏകാന്തമെൻ കടൽ തുമ്പിലെ
വൻ തിരമാലയായി

മൗനമാം മായാപടം
മാറ്റി നാം നീട്ടീടുമുടൽ
ഗീതം, കേൾക്കും ഈ കടൽ

കെട്ടിടും ദാഹാർത്തമാ
നാദനൗകാലോലം
തുഴകോളം കോത്തിടുന്നീ നീർ നിസ്വനം

പല കടലു താണ്ടി നാം എത്തുമോ
കാലമാണ് തോണിയിൽ
പ്രേമത്തിനാരുടെ കണ്ടിടാ
തുൾക്കടൽ തറയിൽ

ഓരോരോ, നോക്കും
തീവ്ര സ്നേഹാന്തമീഖാ
മതിലെ, ഓരോ മാത്രയും
നിന്റെ കണ്ണിനലയായി
Movie/Album name: Christy
Artists