Neelaanjanam

1997
Lyrics
Language: Malayalam

ലാലാലാ...

നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്‍പലം തൂവല്‍ തിരുമേനിയില്‍
ഗോരോചനം തൂവും തുളുനെറ്റിയില്‍ കണ്ണാ
ഗോമേദകം പീലിച്ചുരുള്‍മുടിയില്‍
സാഗാ മാപാ നീ..
സ-സ സനിപമ പാ..
നി ഗമപമ ഗരിസനി സാ
ചഞ്ചലമഞ്ജുള ശ്യാമളരൂപം
എന്നുള്ളിലാടിപ്പാടി
കാണികാണാനായി ശുഭഗീതനം

നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്‍പലം തൂവല്‍ തിരുമേനിയില്‍നിയില്‍
ലലല...

കുമ്മിയടി ഹായു് (3) കുമ്മിയടി
കുമ്മിയടിക്കൂ കുമ്മിയടിക്കൂ കന്യകമാരേ തോഴിമാരേ
തിരുവാതിരതിരുനാളില്‍ കളിചൂടും നമ്മുടെ നാള്‍
കുമ്പിട്ടു് കുമ്പിട്ടു് കാരുണ്യക്കയ്യാല്‍ കുമ്മിയടിക്കാം തോഴിമാരേ
കുളിനീരായു് കുളിരില്‍ മനം കുളിരേ കളിയാടീടാം
സ്വയംവരദേവതേ തപസ്സുണര്‍ത്താനായു്
സുരകന്യകള്‍ പണ്ടു നോമ്പു് നോറ്റ നാള്‍
പാടാനിനി നാള്‍ പൂത്തിരുനാള്‍
ആതിര വിരിയും പൊന്‍ തിരുനാള്‍
തിരുമംഗല്യശ്രീ ചൂടും നാള്‍

നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ടു
നീലോല്‍പലം തൂവല്‍ തിരുമേനിയില്‍
ഓഹോഹോ...

ഓലക്കം ചില്ലാട്ടം പാതിരാരാവിന്നൂഞ്ഞാലാട്ടം
പദമായു് സ്വരജതിയായു് ശ്രുതിലയമായു് തുടിതാളങ്ങള്‍
കൈവളയും കാല്‍ത്തളയും കളമൊഴിപ്പാടും കോല്‍ക്കളിയാട്ടം
വയയിലും കൊടുംവെയിലിനും കളികഴിയും പൊന്‍സോജ്ജികളില്‍
ഇരവറിയാതെ പകലറിയാതെ സുചരിതകള്‍ പണ്ടു് നോമ്പു നോറ്റനാള്‍
അവനാണിനി നാള്‍ പൂത്തിരുനാള്‍ ആതിര വിരവിയും പൊന്‍ തിരുനാള്‍
തിരുമംഗല്യപ്പദമാടും നാള്‍

(നീലാഞ്ജനം )
Movie/Album name: Anubhoothi
Artists