Nehaaramaniyum Neelaambal

2023
Lyrics
Language: Malayalam

നീഹാരമണിയും നീലാമ്പലിതളായ്
കണ്ണോട് ചേരുമീ
നീയാരോ
നെഞ്ചോരം ചായും നീ
ശ്വാസമായ്
മായാതെ രാഗങ്ങളുണരുകയായ്
കിനാവിലെ നിലാവിനാൽ
നാമൊരുങ്ങീടവേ
നിറങ്ങൾ നെയ്തുനീ
തൂവലാൽ
സ്വരങ്ങൾ പെയ്തുനീ
മേഘമായ്

അരികിൽ അഴകാലെ
കനവായ് നീ നിറയേ
ഒരു മുഖമായ്
ഇനിയെന്നെന്നും
ഹൃദയം നീയേ
ഇരുളിൽ ഒളിപോലെ
നിനവായ് നീ നിറയേ
അണിവിരലാൽ ഇനിയെന്നെന്നും
പ്രണയം നീയേകി

മോഹമേ നാമൊന്നു
ചേരുകയായ്
ഒരേമനം തുഴഞ്ഞു നാം
പോയതീരങ്ങളായ്
നിറങ്ങൾ നെയ്തു നീ
തൂവലാൽ
സ്വരങ്ങൾ പെയ്തു നീ
മേഘമായ്
Movie/Album name: Enthada Saji
Artists