സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം മഴയുടെ ശ്രുതി പൊഴിയും മനസ്സുകളതില്‍ മുഴുകും പ്രകൃതി പുരുഷ ഹൃദയലയനമായ്.... സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം
പാഴ്മുളംതണ്ടിനെ കാറ്റുണര്‍ത്തും പാട്ടിന്റെ പാല്‍ക്കടലതില്‍ നിറയും പൂക്കളില്‍ തേനുണ്ടു വണ്ടുറങ്ങും പുഴകള്‍ ചെന്നാഴിയില്‍ ചേര്‍ന്നിണങ്ങും തനിയേ നില്‍ക്കുന്നീലൊന്നും തരളമാം സ്നേഹമാണെങ്ങും ശലഭത്തിന്‍ ചിറകടിപോൽ ഹൃദയങ്ങള്‍ മന്ത്രിക്കും ശാശ്വതം ഈ ലോകസത്യം സ്നേഹം തളിരിലകളിലതു ഹരിതകഭാവം ഓരോ കുളിരലയിലുമതു നദിയുടെ ഗീതം