നീ എന്റെ അഴകായ് വര്ണ്ണമലരായ് പൂത്തു നിന്നു മനസ്സില്‍ മധുരമേകും നീയെന്നില്‍ പൊന്മാരാളം അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു.. നീ എന്റെ കുളിരായ് എന്നില്‍ കതിര്‍ചൂടി വന്നു നിന്നു കരളില്‍ കവിത പാടും നീ എന്നില്‍ പൊന്മയൂരം അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു.. നീ എന്റെ അഴകായ് വര്ണ്ണമലരായ് പൂത്തു നിന്നു....
പൊന്പാരാഗച്ചേല ചുറ്റി സന്ധ്യയെത്തുമ്പോള്‍ പാടിപ്പാടി കുഞ്ഞലകള്‍ തീരം തേടുമ്പോള്‍ എന്‍ വികാരച്ചെപ്പുമേന്തി രാവണയുമ്പോള് തുള്ളിതുള്ളി കാറ്റലകള്‍ ഉമ്മവെയ്ക്കുമ്പോള്‍ രാഗശ്രീ തൂകി വരൂ നീയെന്നില്‍ തേന്‍കിനാവായ്
നീ എന്റെ കുളിരായ് എന്നില്‍ കതിര്‍ചൂടി വന്നു നിന്നു നീ എന്റെ അഴകായ് വര്ണ്ണമലരായ് പൂത്തു നിന്നു
എന്‍ വിലോലസ്വപ്നങ്ങളില് നീ തെളിയുമ്പോള്‍ മന്ദം മന്ദം വിളിച്ചെന്നെ ഉണര്‍ത്തീടുമ്പോള്‍ എന്‍ വിചാരശില്പി നിന്നെ പൊന്നു പൂശുമ്പോള്‍ എല്ലാം മറന്നു നിന്നിലലിഞ്ഞിടും ഞാന്‍ രാഗശ്രീ തൂകി വരൂ നീയെന്നില്‍ തേന്‍കിനാവായ്
നീ എന്റെ അഴകായ് വര്ണ്ണമലരായ് പൂത്തു നിന്നു മനസ്സില്‍ മധുരമേകും നീയെന്നില്‍ പൊന്മാരാളം അറിയാതെ എന്റെ അരികില്‍ കഥ പറയാന്‍ വന്നു നിന്നു.. ലാലലല്ല.....ലാലലല്ല.... ലാലലല്ല.....ലാലലല്ല....