Kallaadhikallan

2017
Lyrics
Language: Malayalam

കള്ളാധികള്ളൻ നമസ്കാരം
കള്ളന്മാരുടെ തലവാ തിരുവടി കൂപ്പാം അതിവിരുതാ
തട്ടിപ്പടിപിടി ശണ്ഠ കൊല ചതി തത്തി തരികിട താ
കാശില്ലെങ്കിലും ആശയ്ക്കില്ലൊരു പഞ്ഞം എട മനിതാ
വേഷം കെട്ടിനു ദോഷം വരരുതശേഷം തരികിട താ
അഷ്ടിക്കൊരു തരി മുട്ടും വരരുത് അതിനുള്ളൊരു വക താ
താ നൊന്തം താ നൊന്തം താ നൊന്തം താനം ആഹാ ആനന്ദം
ദണ്ഡദണ്ഡനം പരിഹാരം ദണ്ഡദണ്ഡനം പരിഹാരം

ഉലകത്തിലെ നിഴലാട്ടത്തിൽ തോന്ന്യാസം കാട്ടീട്ട്
കളിയാശാൻ വെളിയിൽ തള്ളിയ പാവക്കോലങ്ങൾ
അപ്പാടെ കെട്ടുകൾ പൊട്ടി ഒരു ചക്കട വണ്ടിയിലേറി
ദിക്കില്ലാ തെക്കില്ലാണ്ടിവർ പോവണതെങ്ങോട്ട്
താ നൊന്തം താ നൊന്തം താ നൊന്തം താനം ആഹാ ആനന്ദം
ദണ്ഡദണ്ഡനം പരിഹാരം ദണ്ഡദണ്ഡനം പരിഹാരം

വേണ്ടാതീനം വേരു പിടിച്ചൊരു ചങ്കാണീ മക്കൾക്ക്
വേണ്ടായെന്നാലോചിക്കാൻ വെളിവില്ലാ മണ്ടയ്ക്ക്
ശാപ്പാടിനു വകയൊപ്പിക്കും മാളോരെ പറ്റിച്ച്
കാശെല്ലാം കൊട്ടുന്നോനു തല്ലെല്ലാം ചെണ്ടയ്ക്ക്

തരി മേലനങ്ങാൻ വയ്യ കഠിനപ്പണി പറയണ്ടാ
ചക്കാത്തിനു വെട്ടി വിഴുങ്ങാൻ എന്തെന്തൊരു സന്തോഷം
സൂത്രത്തിൽ കീശ നിറയ്ക്കാൻ വല്ലാത്തോരാവേശം
ആരാരുടെ നെഞ്ചത്തേയ്ക്കാണീ പടയുടെ പാഞ്ഞോട്ടം
താ നൊന്തം താ നൊന്തം താ നൊന്തം താനം ആഹാ ആനന്ദം
ദണ്ഡദണ്ഡനം പരിഹാരം ദണ്ഡദണ്ഡനം പരിഹാരം
Movie/Album name: Varnyathil Ashankha
Artists