Santhatham Sumasharan

1997
Lyrics
Language: Malayalam

സന്തതം സുമശരന്‍
സായകമയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങുന്നു

(സന്തതം)

രാഗലോലന്‍ രമാകാന്തന്‍
എന്‍ മനോരഥമേറി
രാസലീലാനികുഞ്ജത്തില്‍
വന്നുചേരും നേരമായി

പൂത്തുനില്‍ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടിടുന്നു...
ചെണ്ടുതോറും പൊന്‍‌വണ്ടേതോ
രാഗവും മൂളീടുന്നു...

വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
വ്രീളാവിവശം പാറുകയാണീ
ഗോപീഹൃദയ വസന്തപതംഗം

(സന്തതം)
Movie/Album name: Aaraam Thamburaan
Artists