ഒടുവിലെ യാത്രക്കായിന്നു് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി... ഒടുവിലെ യാത്രക്കായിന്നു് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി... പരിമിതമാം ഈ ലോകത്തിൽ കടമകളെല്ലാം തീരുന്നേ പരമപിതാവിൻ ചാരത്തു് പുതിയൊരിടം ഞാൻ തേടുന്നേ....
നെറുകയിൽ ഒടുവിൽ മുത്തുമ്പോൾ കരയരുതേ നീ പിടയരുതേ... മൃതിതൻ പടികൾ കയറുമ്പോൾ തുണ തരണേ നിൻ പ്രാർത്ഥനയാൽ... സ്മൃതികളിലെന്നെ ചേർക്കേണേ ഒരുപിടിമണ്ണിൽ പൊതിയുമ്പോൾ... ഒടുവിലെ യാത്രക്കായിന്നു് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി...
ഒടുവിലെ യാത്രക്കായിന്നു് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി... പരിമിതമാം ഈ ലോകത്തിൽ കടമകളെല്ലാം തീരുന്നേ പരമപിതാവിൻ ചാരത്തു് പുതിയൊരിടം ഞാൻ തേടുന്നേ...
ഒടുവിലെ യാത്രക്കായിന്നു് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി... സ്‌നേഹം തന്നൊരെൻ പ്രിയരേ ദേഹം വെടിയും നേരത്തു് മിശിഹാ തന്നുടെ നാമത്തിൽ നന്ദി പറഞ്ഞു മടങ്ങട്ടേ... നന്ദി പറഞ്ഞു മടങ്ങട്ടേ... നന്ദി പറഞ്ഞു മടങ്ങട്ടേ.......