ആ.... മാംസപുഷ്പം വിരിഞ്ഞു ഒരു മാദകഗന്ധം പരന്നു ആരാമ മേനകേ... ആരാമമേനകേ നീയെന്തിനാ വസന്താ- രംഭപുഷ്പത്തെ തെരുവില്‍ വിട്ടൂ? തെരുവില്‍ വിട്ടൂ?
കൌമാരം കഴിഞ്ഞപ്പോല്‍ നീലിമ കൂടിയ കന്നിയിതള്‍ മിഴിയില്‍ -പൂവിന്റെ കന്നിയിതള്‍ മിഴിയില്‍ ആയിരം വിരലുകളാല്‍ അഞ്ജനമെഴുതുവാന്‍ അനുവദിക്കരുതായിരുന്നു നീ അനുവദിക്കരുതായിരുന്നു
യൌവനം തുടുപ്പിച്ച പൂങ്കവിളിണയില്‍ അല്ലിയധരങ്ങളില്‍ പൂവിന്‍ അല്ലിയധരങ്ങളില്‍ ആയിരം ചുണ്ടുകള്‍ ചിത്രം വരയ്ക്കുവാന്‍ അനുവദിക്കരുതായിരുന്നു നീ അനുവദിക്കരുതായിരുന്നു
വെണ്ണിലാവുടുപ്പിച്ച പൊന്നാടമുറുക്കുന്ന നെഞ്ചില്‍ അരക്കെട്ടില്‍-പൂവിന്‍ നെഞ്ചില്‍ അരക്കെട്ടില്‍ ആയിരം കൈനാഗപ്പത്തികളിഴയുവാന്‍ അനുവദിക്കരുതായിരുന്നു നീ അനുവദിക്കരുതായിരുന്നു