ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു ചെറിയ പൂരമാടാം... ചുള്ളാ...തള്ളെടാ ജയിലറയുടെ ജാലകം... കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ സുല്ലോ ചൊല്ലെടാ...മതി മതിയൊരു സങ്കടം... വെയിലൊരു കനലല്ലാ...മഴ പനി പകരില്ലാ... ഇവരഗതികളല്ലാ...അഴലൊരു വിധിയല്ലാ.... ഇനി അനുദിനം മനമെഴുതി നാം സുഖമറിയണേ ചെറുകിളികളേ... ഓ...ഓ...ഓ... (ഝില്ലം ഝില്ലെടാ...)
തല ചായ്ക്കാൻ എന്തിനിന്നുമൊരു തങ്കമിട്ട മണിമേട... അണിയാനോ വേണമെന്നുമൊരു പട്ടുനൂൽ തുണിയിലാട... പണമേറെ കുന്നു കൂടുമൊരു സ്വപ്നമൊന്നു കണി കണ്ടാൽ പണമാകെ തേടിയോടുമൊരു ജന്മദുഃഖമതിലേറെ... തല തിരിയരുതേ...സിര പുകയരുതേ... നമുക്കെല്ലാം ഈ ഭാഗ്യം ധാരാളം... ധാരാളം..... (ഝില്ലം ഝില്ലെടാ...)
വഴി തെറ്റും ജീവിതത്തിലൊരു കൊച്ചുകുഞ്ഞു കരയുന്നു തൊഴിലാളാൻ ഭാരമായവനെ അമ്മ ദൂരെയെറിയുന്നു... വഴി കാണാതുണ്ണി ദൂരെ മരുഭൂമി തന്നിലലയുന്നു പഴി ചാരാൻ പൈതലെന്തു പിഴ- ചെയ്തു ചൊല്ല് ജഗദീശാ... കളി പറയരുതേ...കളവെഴുതരുതേ... കളിപ്പാട്ടം പോലല്ലേ നാമെല്ലാം... നാമെല്ലാം..... (ഝില്ലം ഝില്ലെടാ...)