Agniyil pookkum swarnnanaalangal Anjali kooppidumpol... Guitaarin vellikkampikal thorum Thaalam unarunnallo... Swarggangal thedum thumbikale pol Swapnam parannidumpol Kaadinte ullil ee yauwanangal Keli madhu peyyunnu... Thaalam thiranokkunnu... Melam padamaadunnu.... (yaamangal....)
Language: Malayalam
യാമങ്ങൾതോറും രാവിന്റെ കണ്ണിൽ നാണം പൂ ചൂടും നേരം ആ ലജ്ജ തന്റെ പൂവുകൾ കോർത്തു് മാലചാർത്തും നമ്മൾ.. മാലചാർത്തും നമ്മൾ.... (യാമങ്ങൾതോറും....)
ശൃംഗാരപ്പക്ഷി പൂഞ്ചിറകാർത്തു സംഗീത പൂഞ്ചോലയിൽ.... ഓളമിളക്കി നീന്തുന്ന നേരം രാഗം തുടികൊട്ടുന്നു... കൽഹാരപ്പൂക്കൾ പൊന്നിതൾ നീർത്തി ശ്രാവണ പൂവാടിയിൽ... താളമുണർത്തി ആടുന്ന നേരം മോഹം മലർ ചൂടുന്നു... ദാഹക്കുളിർ തേടുന്നു... സ്നേഹം തണൽ തേടുന്നു... (യാമങ്ങൾതോറും....)
അഗ്നിയിൽ പൂക്കും സ്വർണ്ണനാളങ്ങൾ അഞ്ജലി കൂപ്പിടുമ്പോൾ... ഗിറ്റാറിൻ വെള്ളിക്കമ്പികൾ തോറും താളം ഉണരുന്നല്ലോ... സ്വർഗ്ഗങ്ങൾ തേടും തുമ്പികളെപോൽ സ്വപ്നം പറന്നിടുമ്പോൾ കാടിന്റെ ഉള്ളിൽ ഈ യൗവ്വനങ്ങൾ കേളി മധു പെയ്യുന്നു... താളം തിരനോക്കുന്നു... മേളം പദമാടുന്നു.... (യാമങ്ങൾതോറും....)