സംവത്സരക്കിളി ചോദിച്ചു സത്യത്തില്‍ മനുഷ്യനെ അറിയാമോ-ദൈവത്തിനു സത്യത്തില്‍ മനുഷ്യനെ അറിയാമോ കാലമാം കവിയുടെ പുഷ്പകാവ്യങ്ങളില്‍ പാവം മനുഷ്യന്റെ കഥകളുണ്ടോ ദുഃഖകഥകളുണ്ടോ (സംവത്സരക്കിളി ചോദിച്ചു )
പഴകി ദ്രവിച്ചതാം പൂണൂലു ചുറ്റിയ പഴഞ്ചന്‍ താളിയോലത്താളില്‍ വെള്ള ഉറുമ്പുകള്‍ ചുംബിച്ചതിന്‍ ബാക്കി വെള്ളിക്കടലാസ്സിനുള്ളില്‍ മതവും ജാതിയും ഉണ്ടെന്നു ദൈവം മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ-പണ്ടു മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ ഓ....ഓ....ഒഹോ (സംവത്സരക്കിളി ചോദിച്ചു )
കലങ്ങി മറിഞ്ഞതാം കദനം വിങ്ങുന്ന കരളിന്‍ ലോലമാം ഇതളുകളില്‍ കര്‍മ്മ സന്യാസത്താല്‍ യോഗം നടത്താന്‍ അരുളിയ ശ്രീമദ് ഭഗവാന്‍ മനുഷ്യനു ചുറ്റും മതിലുകളുണ്ടെന്നു ഗീതയില്‍ പറഞ്ഞിട്ടുണ്ടോ-പണ്ടു ഗീതയില്‍ പറഞ്ഞിട്ടുണ്ടോ ഓ....ഓ....ഒഹോ (സംവത്സരക്കിളി ചോദിച്ചു )