ഓ.......ഓ... കാറ്റിലോളങ്ങള്‍ കെസ്സുപാടും കല്ലായിപ്പുഴയില്‍ കഥകള്‍ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയില്‍ കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ.. നിന്റെ കെട്ടുവള്ളം ഉം.....ഉം....... (കാറ്റിലോളങ്ങള്‍ )
തലശ്ശേരിയിലിറങ്ങിയപ്പോള്‍ തരിവള വാങ്ങി കൈലിവാങ്ങി... കണ്മഷിവാങ്ങി... കുങ്കുമച്ചെപ്പു വാങ്ങീ... കരിംകൂന്തലില്‍ കോര്‍ത്തു കിടക്കാന്‍ കൈതപ്പൂ കരുതീ... കാത്തിരിക്കും കടവുതേടി നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങള്‍ )
ഇടവമാസ വെളുത്തവാവ് കറുത്ത ചേലചുറ്റി കറുത്ത ചേല... അഴിച്ചു മാറ്റാന്‍ .... കാറ്റു കൈകള്‍ നീട്ടി... ഇളം കടവിനെ തുയിലുണര്‍ത്താന്‍ ഉമ്മകള്‍ കരുതീ ഈണം പാടി തുഴഞ്ഞു നീങ്ങി നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങള്‍ )