Naleekalochane

1973
Lyrics
Language: English

Naaleeka lochane nin mizhikalkkinnu
Neelimayengine koodi (2)
Naanathil thudukkum mukhasree malarinu
Naalithalengine koodi innu
Naalithalengine koodi
(naaleeka..)

Koumaram kazhiyumpol kilirthu kilirthu varum
Roamancha kanchukathaalo
Sreemangale ninte tharunya vanathil (2)
Kamukan kadannathinalo njanam
Kamukan kadannathinalo
Ee mounam sammathamallayo
Ee madahasam marupadiyallayo

Ekatha nishakalil vithirnnu vithirnnu varum
Mooka vikarangalaalo
Chuttodu chuttumoraalimganathin (2)
Choodil kidannathinaalo pookkal
Moodi kidannathinaalo
Ee mounam sammathamallayo
Ee madahasam marupadiyallayo
(naaleeka..)
Language: Malayalam

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി (നാളീക--2)
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി - ഇന്നു
നാലിതളെങ്ങിനെ കൂടി
(നാളീക--2)

കൗമാരം കഴിയുമ്പോൾ കിളിർത്തു കിളിർത്തു വരും
രോമാഞ്ച കഞ്ചുകത്താലോ
ശ്രീമംഗലേ നിന്റെ താരുണ്യവനത്തില്‍ (2)
കാമുകൻ കടന്നതിനാലോ -- ഞാനാം
കാമുകൻ കടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ

എകാന്ത നിശകളിൽ വിതിർന്നു വിതിർന്നു വരും
മൂകവികാരങ്ങളാലോ
ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ (2)
ചൂടിൽ കിടന്നതിനാലോ -- പൂക്കൾ
മൂടി കിടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ
(നാളീക--2)
Movie/Album name: Interview
Artists