Poroo poroo

1991
Lyrics
Language: Malayalam

കൂഹൂ കൂഹൂ‌ (2)

പോരൂ പോരൂ ആദി വിജനതയില്‍
ആരോ പാടി ആദി മലര്‍വനിയില്‍
ഞാനാണാഗീതം നീയാ സംഗീതം (2)
പോരൂ പോരൂ

ഈറത്തണ്ടിന്‍ മാറിന്‍ മുത്തും ഈറന്‍ കാറ്റു ഞാന്‍
ആറ്റില്‍ ചാഞ്ഞു നൃത്തം വെയ്ക്കും ആര്‍ദ്രാപുഷ്പം നീ
നീയാം ആലോല ലാസ്യം പകര്‍ന്നു താളത്തുടിപ്പു ഞാന്‍
ഹേയു് - ഹേയു് - ഹേയു്

പോരൂ - പോരൂ - ആദി വിജനതയില്‍
ആരോ - പാടി - ആദി മലര്‍വനിയില്‍
ഞാനാണാഗീതം - നീയാ സംഗീതം
പോരൂ പോരൂ

എങ്ങും പൂമരങ്ങള്‍ പൂക്കള്‍ ചിന്നും ഛായയില്‍
ഇന്നീ നമ്മള്‍ മാത്രം എന്നുമെന്നും നാം മാത്രം
ദൂരെ നിലാവു പെയ്യും വനാന്ത ഭൂവും മയക്കമായു്
ഹേയു് - ഹേയു് - ഹേയു്

പോരൂ - പോരൂ - ആദി വിജനതയില്‍
ആരോ - പാടി - ആദി മലര്‍വനിയില്‍
ഞാനാണാഗീതം - നീയാ സംഗീതം (2)
പോരൂ പോരൂ
Movie/Album name: Venal Kinaavukal
Artists