ഓലവാലന്‍കിളിയൊന്നെന്‍ - ഓമല്‍ക്കൂട്ടില്‍ കണിയായ്‍ - ഒരു നെല്‍ക്കതിര്‍മണിയും കൊണ്ടൊരുനാളരികെ വരും ഒരു പാട്ടിന്‍ നൂലിഴയില്‍... അരിയമണിത്താലി കോര്‍ത്തുതരും (ഓലവാലന്‍...)
അകലെയെഴും പൂങ്കുലതന്‍ അംഗരാഗവുമായ് കൂടണയും കാറ്റലയില്‍ കാമന നീന്തുകയായ് എന്നില്‍ നിന്നില്‍ വീണ്ടും കളരവമുയരുകയായ് ഒരു കുയിലിണ പാടുകയായ്... (ഓലവാലന്‍...)