Radio Song (Kaanaan Kothikkunnu Kannaayiram)

2025
Lyrics
Language: Malayalam

(പുരുഷൻ)
കാണാൻ കൊതിക്കുന്നു കണ്ണായിരം
പറയാൻ വിതുമ്പുന്നു പദമായിരം
കാണാൻ കൊതിക്കുന്നു കണ്ണായിരം
പറയാൻ വിതുമ്പുന്നു പദമായിരം
നറുനിനവായെന്നുള്ളിൽ നല്ലോർമകളിൽ
ഒഴുകും പുഴയായ് നാമൊന്നായ്
കുളിരലയായ് ചിരി നുരയായ് നാം
(സ്ത്രീ)
കാണാൻ കൊതിക്കുന്നു കണ്ണായിരം
പറയാൻ വിതുമ്പുന്നു പദമായിരം
കാണാൻ കൊതിക്കുന്നു കണ്ണായിരം
പറയാൻ വിതുമ്പുന്നു പദമായിരമുള്ളിൽ
(പുരുഷൻ)
ഒരു ചിരിയാലെന്നിൽ നിറയുന്നു നീ
അതിരിടും വർഷത്തിൽ കടലായി ഞാൻ
(സ്ത്രീ)
കിനാക്കൾ തുഴയും പായ് വഞ്ചിയേറി
കടലല മേലേറും കനവായിതാ
( പുരുഷൻ)
എൻ മനതാരിൽ അനു മാത്രകളിൽ
നിറയും മകരന്തമായെന്നിൽ
നറു മലരുകൾ വിരിയിക്കാൻ വാ
Movie/Album name: Moon Walk
Artists