ജീവിതമെന്നതു് വേഗതയേറിയ ട്വന്റി ട്വന്റി ആശകളാം ഒരു പന്തു പറക്കണ ട്വന്റി ട്വന്റി പരിമിതമാമൊരു നേരം...വലിയൊരു ലക്ഷ്യം ചെറിയൊരു കൈപ്പിഴ പോരും ഗതിയിതു മാറാൻ ഹേയ് കടുകിടെ പതറാതാവേശത്തിൻ പൂരം.... (ഹേയ് ജീവിതമെന്നതു്....)
ഇരുകൈയും ഇരുകണ്ണും ഇഴചേർന്നേ വരണം ഒരു പന്തിൽ ഒരു റണ്ണിൽ വിധി മാറിമറിഞ്ഞു വരാം.... എതിരാളി വലുതാട്ടെ പതറേണ്ടാ തരിയും മിഴിമുന്നിൽ ഒരുലക്ഷ്യം അതിലേയ്ക്കു നടക്കുക നീ അപകട വഴിയേ...അലസതയരുതേ.... മൈതാനമിതിൽ തുടരാം കളിയാട്ടമിതാ... പോരാടുന്നു നാം...നേടുന്നു... ജയമേറുന്നു നാം... (ഹേയ് ജീവിതമെന്നതു്....)
പലതോതും എരിയേറ്റും കളി കാണുന്നവരു് അലിയല്ലേ അതിലൊന്നും...ജയമുള്ളവനൊത്തു ജനം അറിയൂ നിൻ ബലമെന്തോ അതിലൂന്നീടുക നീ... ക്ഷമയോടെ പൊരുതീടൂ ... കളി നിന്റെ വഴിക്കു വരും.... അതിരുകൾ അരിയൂ...മറുപുറമണയൂ.... മൈതാനമിതിൽ ഇനി നിൻ ജയഘോഷമിതാ.... പോരാടുന്നു നാം...നേടുന്നു... ജയമേറുന്നു നാം... പോരാടുന്നു നാം...നേടുന്നു... ജയമേറുന്നു നാം...
ഹേയ് ജീവിതമെന്നതു് വേഗതയേറിയ ട്വന്റി ട്വന്റി ആശകളാം ഒരു പന്തു പറക്കണ ട്വന്റി ട്വന്റി പരിമിതമാമൊരു നേരം...വലിയൊരു ലക്ഷ്യം ചെറിയൊരു കൈപ്പിഴ പോരും ഗതിയിതു മാറാൻ ഹേയ് കടുകിടെ പതറാതാവേശത്തിൻ പൂരം....