Vaanuyaraan

2024
Lyrics
Language: Malayalam

വിണ്ണിൽ വിണ്ണിൻ മാറത്തിന്നിതായ്
കതിരോൻ പതിയെ ഉരുകുമ്പോൾ
കരിയാൽ മൂടി മേഘമിതാകവേ
ഇരുളോ വഴിയിൽ നിറയുമ്പോൾ
മഴയോ തണ്ണീർക്കുടമിന്നേന്തവേ
മണ്ണിൽ ചെറു ചേർ പുഴയുണ്ടായ്
ഏതോ കോണിൽ ഉള്ളം നീറ്റി
ശലഭം നിൽപ്പായ് തനിയെ
പൂന്തെന്നൽ തഴുകി

വാനുയരാൻ നീരതിരോ
തെന്നലവൻ മായ്ക്കേ
പാറിടുവാൻ കൈവിരലോ
കോർത്തൊരുവൻ നോക്കേ
വാനുയരാൻ നീരതിരോ
തെന്നലവൻ മായ്ക്കേ
പാറിടുവാൻ കൈവിരലോ
കോർത്തൊരുവൻ നോക്കേ

നീലിമയുടെ വെള്ളിവരയിൽ
മാമലയുടെ മഞ്ഞുരുകവേ
ചെങ്കതിരുകൾ നൽകറുകകളാകെ രസിച്ചു
മാമയിലുകളാടിടുമൊരു
കാനന വഴി കൺനിറയവേ
വെണ്ണിലവൊളി വിണ്ണഴികൾ താണ്ടിയണഞ്ഞു
നീലിമയുടെ വെള്ളിവരയിൽ
മാമലയുടെ മഞ്ഞുരുകവേ
ചെങ്കതിരുകൾ നൽകറുകകളാകെ രസിച്ചു
മാമയിലുകളാടിടുമൊരു
കാനന വഴി കൺനിറയവേ
വെണ്ണിലവൊളി വിണ്ണഴികൾ താണ്ടിയണഞ്ഞു
Movie/Album name: Sthanarthi Sreekuttan

Sentence Summary: Sthanarthi Sreekuttan is a 2024 Malayalam film centered on Sreekuttan, a young man navigating personal ambition, friendship, and small-town life, with the song "Vaanuyaraan" serving as one of its melodic highlights.

Song Credits: - Song: Vaanuyaraan - Film: Sthanarthi Sreekuttan (2024) - Language: Malayalam

Musical Style: Melodic, soft-paced film song blending contemporary Malayalam film music with lyrical, emotive phrasing.

Key Artists Involved: Featured in the film Sthanarthi Sreekuttan (2024).

Scene Context: "Vaanuyaraan" appears as a reflective, melody-driven number within the film's narrative, accompanying an emotionally expressive moment in the story.


Artists