കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ കണ്ടൂ നിന്റെ കടക്കണ്ണു്... കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ കണ്ടൂ നിന്റെ കടക്കണ്ണു്... ചുണ്ടിൽ മിന്നും ചിരിപ്പൂക്കൾ നെഞ്ചിൽ ചായാൻ എന്തു മോഹം... മധുമുഖി നിന്നെ ഞാൻ ഓർത്തിരുന്നാൽ മധുവസന്തംപോൽ അരികിലെത്തും മലർമെത്ത വിരിച്ചു ഞാൻ മിഴിയടച്ചാൽ നിനച്ചപോൽ നിൻ മുഖം അരികിലെത്തും...
സഖി നീ എൻ മോഹിനിയായ് മഴയായ് നീ കുളിരലയായ്... തളിരായ് കതിരൊളിയായ് മധുവായ് മനമലിയുകയായ്... അഴകേ....നീ വാ അരികെ.... പ്രണയം നുകരും മലരേ... അണയാം ഞാൻ നിൻ സവിധം... അമൃതം നുണയും പ്രിയനേ... മുല്ലപ്പൂവിൽ മുത്തം വെയ്ക്കും പുള്ളിപ്പൂങ്കുയിലേ... മെല്ലെ കാതിൽ ചൊല്ലൂ പ്രണയം കള്ളിപ്പൂങ്കുയിലേ... കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ കണ്ടൂ നിന്റെ കടക്കണ്ണു്...
ലയമായ് നീ സ്വരജതിയായ് ശ്രുതിയായ് നീ പാടുകയായ് നിറമായ് മഴവില്ലൊളിയായ്... പുണരാൻ ഞാൻ ഉണരുകയായ്... പ്രിയനേ...നീ വാ വനിയിൽ തുണയായ് തണലായ് അരികേ... മൃദുവായ് തഴുകാം കവിളിൽ പടരാം ഞാൻ നിൻ ചൊടിയിൽ മകരനിലാവിൽ വാനൊളി ചൂടിയ പ്രണയപ്പൂവല്ലേ.. മോഹക്കുളിരിൽ തെന്നൽ വീശിയ മധുരക്കനിയല്ലേ... കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ കണ്ടൂ നിന്റെ കടക്കണ്ണു്... ചുണ്ടിൽ മിന്നും ചിരിപ്പൂക്കൾ നെഞ്ചിൽ ചായാൻ എന്തു മോഹം...