Yaathra Parayukayaano Sooryan

2025
Lyrics
Language: Malayalam

യാത്ര പറയുകയാണോ സൂര്യൻ
അകലെ മാനത്ത് അതിദൂരെ ദൂരത്ത്
ഏതോ നോവിൽ തിരകൾ പാടും
ഗാനം കേൾക്കാതെ പ്രിയ ഗാനം കേൾക്കാതെ
യാത്ര പറയുകയാണോ സൂര്യൻ
അകലെ മാനത്ത് അതിദൂരെ ദൂരത്ത്

കുഞ്ഞിൻ കൺ നിറഞ്ഞാൽ
നെഞ്ചു പൊള്ളും താതനേ
കാണും ഈ പ്രപഞ്ചം
കത്തി നീറും സൂര്യനിൽ
മേലേ നിന്ന് കൈകൾ നീട്ടി
ഏകും ലാളനം
തന്നില്ലെങ്കിലുണ്ടോ
പിന്നെ മണ്ണിൽ പൂവനം
നോവിൻ കടലുമായി
യാത്ര നീളുമ്പോഴുമാ ചുണ്ടിൽ
പുലരി തോറും വന്നു പൂക്കും പുഞ്ചിരി
യാത്ര പറയുകയാണോ

സന്ധ്യേ നിന്നെയാകെ
ആരു ചാർത്തി കുങ്കുമം
സ്നേഹം കാണുവാനായ്
നീയുമെന്തേ വൈകിയോ
ചായം വാർന്നു ചിത്രം
മങ്ങിനിൽക്കും നേരവും
ഏറേ നല്ല തെന്തോ
തേടലല്ലേ ജീവിതം
കാലം ഇതിലെയെങ്ങാൻ
വന്നു ജാലം കാട്ടുമോ
കാറ്റിൽ ഇളകിയാടും
നാമ്പു വീണ്ടും പൂക്കുമോ
യാത്ര പറയുകയാണോ സൂര്യൻ
അകലെ മാനത്ത് അതിദൂരെ ദൂരത്ത്
ഏതോ നോവിൽ തിരകൾ പാടും
ഗാനം കേൾക്കാതെ പ്രിയ ഗാനം കേൾക്കാതെ
യാത്ര പറയുകയാണോ സൂര്യൻ
അകലെ മാനത്ത് അതിദൂരെ ദൂരത്ത്
Movie/Album name: The Real Kerala Story - Say No To Drugs
Artists