ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ ഒരു മാംസപഞ്ജരം കൂടി തോറ്റു - മരണമേ തോറ്റു
ഈശ്വരനെക്കാള്‍ വലുതായിരുന്നു - ഈ തപസ്വിനിയാമമ്മാ - ജന്മം മുഴുവന്‍ പുത്രകാമേഷ്ടി ചെയ്ത് മണ്‍ മറഞ്ഞൊരീയമ്മാ അമ്മാ അമ്മാ അമ്മാ തോറ്റു - മരണമേ തോറ്റു
ഉഷസ്സുപോലൊരാള്‍ ഭഗവത്ഗീതയില്‍ ഉപദേശിച്ചതു പോലെ മരണമൊരുടുവസ്ത്രം മാറലാണോ ഒരു ജന്മമപ്പുറത്തുണ്ടോ ? തോറ്റു - മരണമേ തോറ്റു