Pattuduthu Pottukutiya

2025
Lyrics
Language: Malayalam

തന്നന്നന്ന നാനനാ ........
തെയ്യാ രാരേ രാര തെയ്യാരാരേ.......
പട്ടുടുത്തു പൊട്ടുകുത്തിയ സുന്ദരിപ്പെണ്ണാളേ
വെണ്ണിലാവിൻ വെണ്മയുള്ളൊരു വെളുത്ത പൂമെയ്യാളേ
തെയ്യാ രാരേ രാര തെയ്യാരാരേ.......
കരിമഷി മിഴികളിൽ എഴുതിയ കണ്ണാളേ
തുടുത്തൊരു കവിൾത്തടത്തിലെ തിളക്കം കുങ്കുമ പൂവേ
തെയ്യാ രാരേ രാര തെയ്യാരാരേ.......
ഹൃദയങ്ങൾ പങ്കുവെച്ചിതാ ഇണകുരുവികൾ പോലെ
പ്രണയത്തിൻ മലർ മഴയിൽ അലിഞ്ഞിടാം കുളിരോടെ
തെയ്യാ രാരേ രാര തെയ്യാരാരേ.......

തെളിയുക കനവിലെന്നും നിൻമുഖം മാത്രം
ഉയിരായ് എന്നകതാരിൽ നിറഞ്ഞവൾ നീയേ
തെളിയുക കനവിലെന്നും നിൻമുഖം മാത്രം
ഉയിരായ് എന്നകതാരിൽ നിറഞ്ഞവൾ നീയേ
തെയ്യാ രാരേ രാര തെയ്യാരാരേ.......

കരിവള കൈയ്കളിലിട്ട് കുണുങ്ങി പോകുന്ന പെണ്ണേ
കൊതിച്ചിട്ട് നിൻ ചിരിയാൽ ഞാൻ എന്നെ മറന്നെടി പൊന്നേ
കരിവള കൈയ്കളിലിട്ട് കുണുങ്ങി പോകുന്ന പെണ്ണേ
കൊതിച്ചിട്ട് നിൻ ചിരിയാൽ ഞാൻ എന്നെ മറന്നെടി പൊന്നേ
തെയ്യാ രാരേ രാര തെയ്യാരാരേ.......
തന്നന്നന്ന നാനനാ ........
തെയ്യാ രാരേ രാര തെയ്യാരാരേ.......
തന്നന്നന്ന നാനനാ ........
Movie/Album name: Kaadakam
Artists