Maanodunna

1978
Lyrics
Language: English

Maanodunna maamalayil penne kanne vaa
Thenodunna ponmalayil vanne ninne po
Chaanchaadi vannu aadivannu paadivaa penne
Poochoodi vannu thekku pampara
Theril vaa kanne

Kaattu thedivannallo njaattuvelayaanallo
Aattunottirunnallo pootha poovuthirnnallo
Poovan thumbi pookkulathumbi ponnonamalle
Megham maranju maanam thelinju poovili innalle

Pootheril vannananja pennoruthikkaay
Poomaala vaangi thaali vaangi kolusumundaakki
Oho choolamadichu aaha thaalamadichu
Thannaanam paadi thaalathil paadi munnottu poyidaam

Kannaaram pothivanna kanmanikkaayi
Poonchela vaangi valakal vaangi thalayumundaakki
Oho mohamunarnnu aaha daahamunarnnu
Thappu kotti thakilukotti thaalamaadidaam
Language: Malayalam

മാനോടുന്ന മാമലയില്‍ പെണ്ണേ കണ്ണേ വാ
തേനോടുന്ന പൊന്മലയില്‍ വന്നേ നിന്നേ പോ
ചാഞ്ചാടിവന്നു ആടിവന്നു പാടിവാ പെണ്ണേ
പൂചൂടിവന്നു തേക്കുപമ്പരത്തേരില്‍ വാ കണ്ണേ

കാറ്റു തേടിവന്നല്ലോ ഞാറ്റുവേലയാണല്ലോ
ആറ്റുനോറ്റിരുന്നല്ലോ പൂത്ത പൂവുതിര്‍ന്നല്ലോ
പൂവന്‍ തുമ്പി പൂക്കുലത്തുമ്പി പൊന്നോണമല്ലേ
മേഘം മറഞ്ഞു മാനം തെളിഞ്ഞു പൂവിളിയിന്നല്ലേ

പൂത്തേരില്‍ വന്നണഞ്ഞ പെണ്ണൊരുത്തിക്കായ്
പൂമാലവാങ്ങി താലിവാങ്ങി കൊലുസുമുണ്ടാക്കി
ഓഹോ ചൂളമടിച്ചു ആഹാ താളമടിച്ചു
തന്നാനം പാടി താളത്തില്‍ പാടി മുന്നോട്ടു പോയിടാം

കണ്ണാരം പൊത്തിവന്ന കണ്മണിക്കായി
പൂഞ്ചേല വാങ്ങി വളകള്‍ വാങ്ങി തളയുമുണ്ടാക്കി
ഓഹോ മോഹമുണര്‍ന്നു ആഹാ ദാഹമുണര്‍ന്നു
തപ്പുകൊട്ടി തകിലുകൊട്ടി താളമാടിടാം
Movie/Album name: Black Belt
Artists