Maanathe Maarikkurumbe
2016
( മാനത്തെ മാരിക്കുറുമ്പേ..)
( മാനത്തെ മാരിക്കുറുമ്പേ..)
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരോ
വാവാവം പാടിയുറക്കാൻ ഇല്ലില്ലെന്നമ്മയും പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപുള്ളേ
നെഞ്ചോരം പാടിയുറക്കാൻ ഉള്ളം കരഞ്ഞേ ചെല്ലപുള്ളേ
കുഞ്ഞിക്കാൽ പിച്ചാ പിച്ച തത്തി തത്തി നീ നടന്നേ
ഇന്നെന്റെ കണ്ണു നനഞ്ഞേ , ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞിക്കൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടെന്റെ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നേ
പുഞ്ചിരിക്കൂ കണ്ണേ അമ്മയുണ്ട് മേലെ
കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ..ഓ..ഓ...
( മാനത്തെ മാരിക്കുറുമ്പേ..)
മാനത്ത് രാകി പാറി കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴലെന്റെ കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റയ്ക്കാണേ
മുത്തപ്പൻ മാരി തേവി ചാവിന്മേൽ തീണ്ടി ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണേ മാരിയമ്മേ
പുഞ്ചിരിക്കൂ കണ്ണേ അമ്മയുണ്ട് മേലെ
കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ..ഓ..ഓ...
( മാനത്തെ മാരിക്കുറുമ്പേ..)
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ
ഉം...ഉം...ഉം...
ഉം..ഉം..ഉം
Movie/Album name: Puli Murukan
Artists