Saagaropamam

2000
Lyrics
Language: Malayalam

സാഗരോപമം സാഗരം അതിൻ
സാഹസത്തിൽ നാം സാക്ഷികൾ
നൂറു കൈകളാല്‍ സ്വാഗതം
ഈ തീരസന്ധ്യകള്‍ മോഹനം
ഹൃദ്യസുന്ദര പ്രേമനീലിമേ നിത്യവിസ്മയം നീ
(സാഗരോപമം...)

പളുങ്കുതിരകള്‍ പടവൊരുക്കും
പവിഴപ്പുറ്റുകള്‍ നട തുറക്കും
മനസ്സു മയക്കും മണിയറയില്‍
മത്സ്യകന്യക കാത്തിരിക്കും
വരനെ മാറില്‍ സ്വീകരിക്കും
ഇരവിലോരോ രാവു തീരും
മൂന്നാം നാളവന്‍ കരയടിയും
ആഴം തേടിപ്പോകരുതീക്കടൽ
ആർത്തു ചിരിക്കുമ്പോൾ
ജീവിതമെന്നൊരു മുത്തു
നമുക്കീ കൈയ്യിലിരിക്കുമ്പോൾ (ആഴം...)
(സാഗരോപമം...)

കറുപ്പും വെളുപ്പും ഭേദമില്ല
കടലിനെന്തും വേറെയല്ല
അമിത സാഹസമരുതരുതേ
അത്ഭുതങ്ങളില്‍ വീഴരുതേ
കരയിലൊരുമ തൻ തീയൊരുക്കാം
കരളില്‍ കരളിൽ ചൂടു പകരാം
ലോകം മുഴുവനും ഒരു കുടുംബം
കൈയ്യും കൈയ്യും കോർത്തു നമുക്കീ
കടലിനുമണ തീർക്കാം
കണ്ണിൽ സ്നേഹനിലാവൊഴുകും നിറ
പൗർ‌ണ്ണമിയും തീർക്കാം (കൈയ്യും..)
(സാഗരോപമം...)
Movie/Album name: The Gang

Sentence Summary: A group of friends navigates loyalty, rivalry, and redemption in a coastal setting, with music serving as an emotional throughline.

Song Credits: Composer: M. Jayachandran; Lyricist: Gireesh Puthenchery; Playback Singer: K. J. Yesudas (as commonly credited for this track).

Musical Style: Melodic filmi semi-classical, with a serene, devotional-tinged orchestration featuring strings and flute.

Raga Details: Built on a serene, prayer-like melodic framework often associated with ragas such as Kalyani or Shankarabharanam in its ascending/descending phrases (specific raga attribution not officially documented).

Key Artists Involved: M. Jayachandran (music), Gireesh Puthenchery (lyrics), K. J. Yesudas (vocals).

Scene Context: Picturized as a reflective, ocean-evoking piece underscoring a moment of introspection and emotional resolve among the characters.


Artists