Kathiraadum Paadathe

2000
Lyrics
Language: Malayalam

ആ....ആ....ആ......
കതിരാടും പാടത്തെ പൈങ്കിളിയേ
പൂങ്കിനാവിൽ പാട്ടു മൂളും കുയിലമ്മേ (2)
മാംഗല്യക്കോടിയുടുത്തോ
മാരിവില്ലിൻ മാല തീർത്തോ
തങ്കവർണ്ണത്തേരിലിന്നു പോരുന്നോ
ആ കുന്നോളം കുളിരുന്നോ മോഹങ്ങൾ
(കതിരാടും പാടത്തെ ...)

ആരാരും കാണാതെന്തേ
നെഞ്ചിനുള്ളിൽ കൊഞ്ചാൻ വന്നു

പൊന്നാമ്പൽ പൂവും നുള്ളി
നീലരാവിൽ കൂട്ടും തേടി (2)
കൗമാരക്കുളിരല മെനയണ
കുഞ്ഞുകിനാവോരം
പ്രേമഗീതം പാടിപ്പോകുവതാരാരോ
തളിരോലത്തുമ്പിലിരിക്കും
മുറിവാലൻ പൂങ്കുയിൽ പാടും
പുന്നാരപ്പെണ്ണേ നീ കൂടെ പോരുന്നോ
ഓ കുന്നോളം കുളിരുന്നോ മോഹങ്ങൾ
(കതിരാടും പാടത്തെ ...)
Movie/Album name: Gandharvaraathri
Artists