Pookkaithachendupol oru penkodi Nee ente jeevathaalamo.. Ennullil poothulunjoree chillayil Chekkeraan vannananjuvo.. Manjuneerthulli thottunarthunna Cempaneer poovu pol Ente nenchoram innithal choodi Ninte mookaraagam.. Madhu hemantham punarunna Ponnomalthumpee... (pookkaithachendupol...)
Nirathinkal kulirolum en mohappoonchirakil Naru neelolpalamaayi ini ennum poovidumo... Maakandathalirunnum pon raagappoonkuyile.. Ini aa raagam nee en kaathil moolidumo.. En kaathil moolidumo.. Kaamini nee ente swanthamalle... Ennum en uyire...chollen ponne Puzhamele mazha pole maunaanuraagam... (pookkaithachendupol...)
Karavalayakkoottinnullil nin maaril padaraan Oru malleelathayaay ini ennum pookkum njaan Kunu koonthal nadamaadum nin pooval poonkavilil Vara sandhyaambarame oru mutham nalkum njaan Thaarakamaay..melle kannu chimmum Chella kaathara nee vannen kanne.. Kalanaadam uthirunna ponveenayalle... (pookkaithachendupol...)
Language: Malayalam
പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടി നീ എന്റെ ജീവതാളമോ... എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ ചേക്കേറാൻ വന്നണഞ്ഞുവോ.. മഞ്ഞുനീർത്തുള്ളി തൊട്ടുണർത്തുന്ന ചെമ്പനീർപൂവു പോൽ എന്റെ നെഞ്ചോരം ഇന്നിതൾ ചൂടി നിന്റെ മൂകരാഗം.. മധു ഹേമന്തം പുണരുന്ന പൊന്നോമൽത്തുമ്പീ... (പൂക്കൈതച്ചെണ്ടുപോൽ...)
നിറതിങ്കൾ കുളിരോലും എൻ മോഹപ്പൂഞ്ചിറകിൽ നറു നീലോല്പലമായി ഇനി എന്നും പൂവിടുമോ... മാകന്ദത്തളിരുണ്ണും പൊൻ രാഗപ്പൂങ്കുയിലേ.. ഇനി ആ രാഗം നീ എൻ കാതിൽ മൂളിടുമോ.. എൻ കാതിൽ മൂളിടുമോ.. കാമിനി നീ എന്റെ സ്വന്തമല്ലേ... എന്നും എൻ ഉയിരേ...ചൊല്ലെൻ പൊന്നേ പുഴ മേലെ മഴ പോലെ മൗനാനുരാഗം... (പൂക്കൈതച്ചെണ്ടുപോൽ...)
കരവലയക്കൂട്ടിന്നുള്ളിൽ നിൻ മാറിൽ പടരാൻ ഒരു മല്ലീലതയായ് ഇനി എന്നും പൂക്കും ഞാൻ കുനുകൂന്തൽ നടമാടും നിൻ പൂവൽ പൂങ്കവിളിൽ വരസന്ധ്യാംബരമേ ഒരു മുത്തം നൽകും ഞാൻ താരകമായ്..മെല്ലെ കണ്ണു ചിമ്മും ചെല്ലക്കാതര നീ വന്നെൻ കണ്ണേ... കളനാദം ഉതിരുന്ന പൊൻവീണയല്ലേ... (പൂക്കൈതച്ചെണ്ടുപോൽ...)