Premathin maniveenayil

1982
Lyrics
Language: English

Saanidhamadha paamagarisa gaarisanirisa
Nirigamadhani premathin maniveenayil surageethasundarikal
Oru raagila sukhabhaavaana athil maarivillolikal

Ennemennum en smruthiyil poovitum iniyee naal
Aa..aa....
Ennemennum en smruthiyil poovitum iniyee naal
Ormayil poovitum ee naal ennemennum en smruthiyil poovitum iniyee naal
Ethra dooreyaavukilum kettitum sangeetham
Aadya rathisangeetham
Neruvaanoru bhaavukamen nenchin chootil ninnum..
Ee nenchin chootil ninnum
Oru raagila sukhabhaavaana athil maarivillolikal

Nirigamadhani premathin maniveenayil surageethasundarikal

Enteyullil maattoliyaay ninnitum nin naadam....
Aa..aa...
Enteyullil maattoliyaay ninnitum nin naadam....
Chinthayil vannitum roopam
Enteyullil maattoliyaay ninnitum nin naadam....
Ethra kaalamaavukilum kaathitum njaan ninne
Kathitum njaan ninne
Chaarthuvaanoru maalika njaan korthuveykkumennum
Ini korthuveykkumennum...
Oru raagila sukhabhaavaana athil maarivillolikal

Nirigamadhani premathin maniveenayil surageethasundarikal
Nirigamadhani sanidhamadha paamagarisa gaarisanirisaa...
Language: Malayalam

സാനിധമധ പാമഗരിസ ഗാരിസനിരിസാ
നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍
ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍
നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍...

എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍...
ആ..ആ....
എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍...
ഓര്‍മ്മയില്‍ പൂവിടുമീ നാള്‍... എന്നുമെന്നും എന്‍ സ്മൃതിയില്‍ പൂവിടും ഇനിയീ നാള്‍...
എത്ര ദൂരെയാവുകിലും കേട്ടിടും സംഗീതം
ആദ്യ രതിസംഗീതം
നേരുവാനൊരു ഭാവുകമെന്‍ നെഞ്ചിന്‍ ചൂടില്‍ നിന്നും..
ഈ നെഞ്ചിന്‍ ചൂടില്‍ നിന്നും...
ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍
ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍...

നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍...

എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം...
ആ..ആ...
എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം...
ചിന്തയില്‍ വന്നിടും രൂപം...
എന്റെയുള്ളില്‍ മാറ്റൊലിയായ് നിന്നിടും നിന്‍ നാദം...
എത്ര കാലമാവുകിലും കാത്തിടും ഞാന്‍ നിന്നെ
കാത്തിടും ഞാന്‍ നിന്നെ
ചാര്‍ത്തുവാനൊരു മാലിക ഞാന്‍ കോര്‍ത്തുവെയ്ക്കുമെന്നും
ഇനി കോര്‍ത്തുവെയ്ക്കുമെന്നും
ഒരു രാഗില സുഖഭാവന അതില്‍ മാരിവില്ലൊളികള്‍

നിരിഗമധനി പ്രേമത്തിന്‍ മണിവീണയില്‍ സുരഗീതസുന്ദരികള്‍
നിരിഗമധനി സാനിധമധ പാമഗരിസ ഗാരിസനിരിസാ
Movie/Album name: Pooviriyum Pulari
Artists