Kaatte Chariya Vaathil

2014
Lyrics
Language: English

Kaatte....
Kaatte...chaariya vaathil thurannu varaan
Ninte chaamara kaikal madichathenthe...
Chandana manamo meyyil...
Nalla chempakappookkalo kaiyyil...
Ennittum enthe en pinniloode nee
Iniyum anayaathoo....
Kaatte...kaatte...
Chaariya vaathil thurannu varaan
Ninte chaamara kaikal madichathenthe...

Vaakkukal theliyaatha premakaavyamo...nee...
Vaasanakondonnu thirichariyaan...(2)
Nin prema manthrangalo...
Thennalaa thenmaavine chumbikkayuthirum dalamarmmaram....
Kaatte....
Kaatte...chaariya vaathil thurannu varaan
Ninte chaamara kaikal madichathenthe...

Premalolamaamoru paattinte eeradiyaal
Naaminnu namukkaayoroonjaal kettum...(2)
Tholodu tholurummi naamirunnaadum neram...
Swarggam...kaatte...
Kaatte...chaariya vaathil thurannu varaan
Ninte chaamara kaikal madichathenthe...
Chandana manamo meyyil...
Nalla chempakappookkalo kaiyyil...
Ennittum enthe en pinniloode nee
Iniyum anayaathoo....
Kaatte.....
Language: Malayalam

കാറ്റേ....
കാറ്റേ...ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ...
ചന്ദനമണമോ മെയ്യിൽ...
നല്ല ചെമ്പകപ്പൂക്കളോ കൈയിൽ...
എന്നിട്ടും എന്തേ എൻ പിന്നിലൂടെ നീ
ഇനിയും അണയാത്തൂ....
കാറ്റേ......
കാറ്റേ...ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ...

വാക്കുകൾ തെളിയാത്ത പ്രേമകാവ്യമോ...നീ...
വാസനകൊണ്ടൊന്നു തിരിച്ചറിയാൻ...(2)
നിൻ പ്രേമമന്ത്രങ്ങളോ...
തെന്നലാ തേന്മാവിനെ ചുംബിക്കെയുതിരും ദലമർമ്മരം....
കാറ്റേ......
കാറ്റേ...ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ...

പ്രേമലോലമാമൊരു പാട്ടിന്റെ ഈരടിയാൽ
നാമിന്നു നമുക്കായൊരൂഞ്ഞാൽ കെട്ടും...(2)
തോളോടു തോളുരുമ്മി നാമിരുന്നാടും നേരം..സ്വർഗ്ഗം...
കാറ്റേ.....
കാറ്റേ...ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ...
ചന്ദനമണമോ മെയ്യിൽ...
നല്ല ചെമ്പകപ്പൂക്കളോ കൈയിൽ...
എന്നിട്ടും എന്തേ എൻ പിന്നിലൂടെ നീ
ഇനിയും അണയാത്തൂ....
കാറ്റേ......
Movie/Album name: Kaaranavar
Artists