Kamaneeya Malarmeni (Sanchari)[1981]

1986
Lyrics
Language: Malayalam

കമനീയ മലർമേനി കണ്ടാൽ
എന്റെ കരിനീല മിഴിയമ്പു കൊണ്ടാൽ
കമനീയ മലർമേനി കണ്ടാൽ
മദനനുമെൻ കാൽക്കൽ വീഴും
എന്റെ മണിച്ചുണ്ടെൻ മധുവിന്നായ് കേഴും
(കമനീയ...)

നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗ മധുഗീതം കേട്ടാൽ (2)
സ്വർഗ്ഗവും വാതിൽ തുറക്കും
രാഗസ്വപ്നങ്ങൾ പൂമാല കോർക്കും
നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗമധുഗീതം കേട്ടാൽ
നൂപുര മണിനാദം കേട്ടാൽ

കവിളിലെ മഴവില്ലു കണ്ടാൽ
നൃത്തകലയിലെ ലഹരിയും കണ്ടാൽ
കവിളിലെ മഴവില്ലു കണ്ടാൽ...
ഇന്ദ്രനും പ്രേമത്തിൽ മുഴുകും
പൂർണ്ണ ചന്ദ്രനും ഭൂമിയിൽ അണയും

മണിമാരൻ മലരമ്പാൽ കുളിർമാറിലെയ്യുമ്പോൾ
സഖിമാരെ തളരുന്നു തളിർമേനി....
മണിമാരൻ മലരമ്പാൽ കുളിർമാറിലെയ്യുമ്പോൾ
സഖിമാരെ തളരുന്നു തളിർമേനി...
പ്രണയത്തിൻ തേരേറി
പ്രിയനിന്നും വന്നെന്നെ
പ്രണയത്തിൻ തേരേറി
പ്രിയനിന്നും വന്നെന്നെ
തഴുകാത്തതെന്തെൻ്റെ സഖിമാരെ..

പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരൂ നീ ഗായകാ...
അമൃതമുന്തിരി വിളഞ്ഞു...
അധരമഞ്ജരി വിടർന്നു...
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരൂ നീ ഗായകാ
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരൂ നീ ഗായകാ...
Movie/Album name: Anaswara Gaanangal
Artists