Kanavukale Kara Thodave

2025
Lyrics
Language: Malayalam

കനവുകളേ കരതൊടവേ
ഈ തീരം അഴലാഴമോ
ഇരുളലയോ ഇനിയകലെ
ഈ ദൂര മതിയാഴമോ
ചിറകുകൾ നെയ്തു നിന്നു മെല്ലെ
നിന്നിൽ താനേ നിഴൽ
എഴുതിയതാര് നിൻ്റെ മൗനമൂകമേതോ കടൽ
കനവിനിയും തുടരുകയായ്
ഇരുൾ വഴി പാത മേലെ തീരാവെയിൽ
മനമലിയും ചിരികളുമായ്
ഇടവഴി വന്നു നിന്നു നീളെ മുകിൽ
കടലാഴം തിരഞ്ഞാരെ തീരാക്കടൽ
കരയോരം കനൽ തേടി മായാ മണൽ
കടലാഴം തിരഞ്ഞാരെ തീരാക്കടൽ
കരയോരം കനൽ തേടി മായാ മണൽ
കഥ ഇനിയും തുടരുകയായ്
ഇരുൾ വഴി പാത മേലെ ഓരോ പകൽ
മനമലിയും ചിരികളുമായ്
ഇടവഴി വന്നു നിന്നു നീളെ മുകിൽ
മുകിലോരം ചെന്നാരോ കാണാ നിഴൽ
മറയാതെ മനതാരിൽ നീയാം വെയിൽ
മുകിലോരം ചെന്നാരോ കാണാ നിഴൽ
മറയാതെ മനതാരിൽ നീയാം വെയിൽ
Movie/Album name: Valampiri Shanku
Artists