Ore paathayil ore nizhalu pol Orumayaarnnu paadi neengidum naam (ore paathayil...)
Ee madhura saayahnam ee sauhruda samgeetham Iniyennum iniyennum ormmikkum naam Puthiyoru snehabandhanam haa Ariyum malarum mannum vinnum Oro poovilum oro thalirilum Thirayuminnu navabhaavana naam (ore paathayil...)
Ee sarithasandesham ee karathan aavesham Athil ninnum unarunnu puthunaampukal Ithiloru thirayunarumpol haa Iniyum theliyum nammude hrudayam Kaalam neengumee gaanam maanjidaa Piriyukilla priyasodaree naam (ore paathayil...)
Language: Malayalam
ഒരേ പാതയിൽ ഒരേ നിഴലുപോൽ (2) ഒരുമയാർന്നു പാടി നീങ്ങിടും നാം (ഒരേ പാതയിൽ...)
ഈ മധുര സായാഹ്നം ഈ സൗഹൃദ സംഗീതം ഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാം പുതിയൊരു സ്നേഹ ബന്ധനം ഹാ.... അറിയും മലരും മണ്ണും വിണ്ണും ഓരോ പൂവിലും ഓരോ തളിരിലും തിരയുമിന്നു നവഭാവന നാം (ഒരേ പാതയിൽ...)
ഈ സരിതാസന്ദേശം ഈ കരതൻ ആവേശം അതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾ ഇതിലൊരു തിരയുണരുമ്പോൾ ഹാ.. ഇനിയും തെളിയും നമ്മുടെ ഹൃദയം കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ പിരിയുകില്ല പ്രിയസോദരീ നാം (ഒരേ പാതയിൽ...)