കാലടി പുഴയുടെ തീരത്തു നിന്നുവരും കാവ്യകൈരളി ഞാന്‍ സിന്ധു ഗംഗാ ഗോദാവരി കാവേരി നദികള്‍ തന്‍ പൊന്നുടപ്പിറന്നവള്‍ ഞാന്‍ (കാലടി പുഴയുടെ.....)
ചിലപ്പതികാരത്തിന്‍ ചിലമ്പുകള്‍ ചാര്‍ത്തി ചിറ്റാട ഞൊറിഞ്ഞു കുത്തി സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ സ്വര്‍ണ്ണപഞ്ജരം തൊഴുതിറങ്ങി ശുദ്ധമദ്ദളത്തിന്‍ പ്രണവം മുഴങ്ങുമീ ഉത്സവപന്തലില്‍ വരുന്നു ഞാന്‍ ആ...ആ...ആ....ആ..ആ.....
കച്ചമണികെട്ടികള്‍ കസവുത്തരീയം ചുറ്റി കല്ല്യാണസൌഗന്ധികപ്പൂ ചൂടി... ശ്രീ ത്യാഗരാജ രബീന്ദ്ര സംഗീതം പാടി ശങ്കരന്റെ കബീറിന്റെ കവിത പാടി അഷ്ടകലാശമാടി മോഹിനിയാട്ടമാടി അദ്വൈതദീപവുമായ് വരുന്നു ഞാന്‍ ആ...ആ...ആ....ആ..ആ.....