Manjurukum

1982
Lyrics
Language: English

O...

Manjurukum malamukalil maargazhithinkal
Madichodum puzhayalayil palunkin njorikal
Kanvukalin kadambukalil shruthiyidum thennal
Karalukalil kathiraadum pranayathin manikal
(manjurukum)

Thozhuthunarum upavanayil ulsavakaalam
Thaliraninja thaarunyathin poomadhukaalam
Nannimohasangamangal kavithakal neyyumbol
Hridayaveena meettippaadum sulalitha geethangal
O...
(manjurukum)

Chirakidunna chinthakalil manmadha thaalam
Chithravarnna poonthanuvil unmadaraagam
Ninte lajjayaakum poovin ithal njaan adarkkumbol
Ente nenchil aake motham puthiyoru romaancham
O...
(manjurukum)
Language: Malayalam

ഓ...

മഞ്ഞുരുകും മലമുകളില്‍ മാര്‍ഗ്ഗഴിത്തിങ്കള്‍
മദിച്ചോടും പുഴയലയില്‍ പളുങ്കിന്‍ ഞൊറികള്‍
കനവുകളിന്‍ കടമ്പുകളില്‍ ശ്രുതിയിടും തെന്നല്‍
കരളുകളില്‍ കതിരാടും പ്രമയത്തിന്മണികള്‍
(മഞ്ഞുരുകും)

തൊഴുതുണരും ഉപവനയില്‍ ഉത്സവകാലം
തളിരണിഞ്ഞ താരുണ്യത്തിന്‍ പൂമധുകാലം
നന്ദിമോഹസംഗമങ്ങള്‍ കവിതകള്‍ നെയ്യുമ്പോല്‍
ഹൃദയവീണമീട്ടിപ്പാടും സുലളിതഗീതങ്ങള്‍
ഓ...
(മഞ്ഞുരുകും)

ചിറകിടുന്ന ചിന്തകളില്‍ മന്മഥ താളം
ചിത്രവര്‍ണ്ണപ്പൂംതനുവില്‍ ഉന്മദരാഗം
നിന്റെ ലജ്ജയാകും പൂവിന്‍ ഇതള്‍ ഞാനടക്കുമ്പോള്‍
എന്റെ നെഞ്ചില്‍ ആകെമൊത്തം പുതിയൊരു രോമാഞ്ചം
ഓ...
(മഞ്ഞുരുകും)

O...
Movie/Album name: Ankachamayam
Artists