Kanninu Pookkaniyam

1977
Lyrics
Language: Malayalam

കണ്ണിന്നു പൂക്കണിയാം കണ്ണപ്പനുണ്ണി
പൊന്നങ്ങളയുടെ രണ്ടാം ജന്മം
എന്റെ പൊന്നങ്ങളയുടെ രണ്ടാം ജന്മം

ചന്ദന പൂമരം കടഞ്ഞു തീര്‍ത്ത
ചന്തം തികഞ്ഞുള്ള പൊന്മേനിയും
(വീരാളിപ്പട്ടണിഞ്ഞ വിരിഞ്ഞ നെഞ്ചും
ആരോമലാങ്ങളതന്‍ തലയെടുപ്പും
(കണ്ണിന്നു പൂക്കണിയാം ..)

കുന്നത്തു കത്തുന്ന വിളക്കു പോലേ
മിന്നിത്തിളങ്ങുന്ന കണ്മുനയും
തുമ്പപ്പൂ പല്ലും തുടുത്ത ചുണ്ടും
എള്ളിന്‍ പൂ മൂക്കും കുടുമ്മക്കെട്ടും
(കണ്ണിന്നു പൂക്കണിയാം ...)

പതിനെട്ടു മുഴമുള്ള കച്ച കെട്ടി
പയറ്റിതെളിഞ്ഞെഴും അരക്കെട്ടും
കണങ്കാല്‍ തഴുകുന്ന കയ്യുകളും
കണ്ടാലവന്‍ പച്ചക്കാമദേവന്‍
(കണ്ണിന്നു പൂക്കണിയാം ...)
Movie/Album name: Kannappanunni
Artists