Madana Sopaanathil

1978
Lyrics
Language: English

Aa...aa...aa...
Madanasopaanathin narthakikal njangal
Manmadhanezhuthiya keerthanangal
(madanasopaanathin....)
Rathiyude adharathil raagangalaakum - 2
Kothikollum meniyil sarppangalaakum
Kaama sarppangalaakum
(madanasopaanathin....)

Madamkonda madhuvaani.....
Madamkonda madhuvaani vaasavadathathan
Madhuraapuri petta mohini njaan
(madamkonda....)
Vilvamangalathin sallaapasaayoojyam
Kallolini tholkkum kaamini njaan
Kairaleenandini njaan
(madanasopaanathin....)

Kala theertha swarggathin nadakanda kambante - 2
Thamizhaam malar choodum devadaasi
Chuttambalangalil shilpangalaayurayum
Kalpanakal kavarnna mohini njaan
(chuttambalangalil....)
Thamizhaka sundari njaan
(madanasopaanathin....)
Language: Malayalam

മദനസോപാനത്തിന്‍ നര്‍ത്തകികള്‍ - ഞങ്ങള്‍
മന്മഥനെഴുതിയ കീര്‍ത്തനങ്ങള്‍...
രതിയുടെ അധരത്തില്‍ രാഗങ്ങളാകും
കൊതികൊള്ളും മേനിയില്‍ സര്‍പ്പങ്ങളാകും
കാമസര്‍പ്പങ്ങളാകും...
(മദന...)

മദം‌കൊണ്ട മധുവാണി വാസവദത്തതന്‍
മധുരാപുരി പെറ്റ മോഹിനി ഞാന്‍
വില്വമംഗലത്തിന്‍ സല്ലാപസായൂജ്യം
കല്ലോലിനി തോല്‌ക്കും കാമിനി ഞാന്‍
കൈരളീനന്ദിനി ഞാന്‍...
(മദന...)

കല തീര്‍ത്ത സ്വര്‍ഗ്ഗത്തിന്‍ നട കണ്ട കമ്പന്റെ
തമിഴാം മലര്‍ ചൂടും ദേവദാസി
ചുറ്റമ്പലങ്ങളില്‍ ശില്‌പങ്ങളായുറയും
കല്‌പനകള്‍ കവര്‍ന്ന മോഹിനി ഞാന്‍
തമിഴകസുന്ദരി ഞാന്‍...
(മദന...)
Movie/Album name: Aanakkalari
Artists