മധുമാസം പോയല്ലോ മതിലേഖ മാഞ്ഞല്ലോ മനസ്സിന്റെ നാദങ്ങള്‍ നീ കേള്‍ക്കുകില്ലയോ? ഇരുള്‍മൂടും നെഞ്ചില്‍നിന്നും ഇടറുന്ന സന്ദേശങ്ങള്‍ അയക്കുന്നു തേങ്ങുമീ കാറ്റിന്റെ കൈകളില്‍ (മ്മധുമാസം...)
കിനാവിന്റെ ഹംസം താഴും നിലാവിന്റെ തീരം തോറും സഖീ നിന്റെ രൂപം ഓര്‍മയില്‍ തൂ മലരിടും വേളയില്‍ ഒരുനോക്കു കാണുവാനായ് ഒരുവാക്കു ചൊല്ലുവാനായ് തുടിക്കുമീ ജീവന്‍ തേടീ നീ പോരുകില്ലയോ? (മധുമാസം....)
വിഷാദങ്ങള്‍ മാത്രം മൂടും വിചാരത്തിന്‍ വാടം തോറും സഖീ നിന്റെ സ്മേരം പ്രാണനില്‍ പൊന്‍ കതിരുകള്‍ തൂകവേ ഒരുനേരം നീവരാനായ് ഒരു ശോകം നീങ്ങിടാനായ് മിടിക്കുമെന്നുള്ളം തേടീ നീ പോരുകില്ലയോ? (മധുമാസം......)