Nin nirayouvvana bhangikal nokki innoru padhikan vannu Niravum madhuvum theti....neeyoru nizhalin purake poyo... Ee irulil thaniye thaano.... thaano.... (karayaan polum......)
Language: Malayalam
ആ...ആ...ആ...ആ.... കരയാൻ പോലും കഴിയാതെ കനലായ് മാറിയ മനസ്സേ താളം തെറ്റിയ നിന്നിൽ വീണ്ടും താമരമലരുകൾ വിരിയുന്നോ ഓർമ്മകൾ ഇതളായ് ഉണരുന്നുവോ... കരയാൻ പോലും കഴിയാതെ കനലായ് മാറിയ മനസ്സേ...
നിന്റെ കിനാവിനു ചിറകുകളേകി പണ്ടൊരു ദേവൻ വന്നു.... നിന്റെ കിനാവിനു ചിറകുകളേകി പണ്ടൊരു ദേവൻ വന്നു കതിരും മലരും തന്നു... നീയതു വഴിയിൽ വലിച്ചെറിഞ്ഞോ ഈ ചുഴിയില്‍ തനിയെ വീണോ... വീണോ.... കരയാൻ പോലും കഴിയാതെ കനലായ് മാറിയ മനസ്സേ...
നിൻ നിറയൗവ്വന ഭംഗികൾ നോക്കി ഇന്നൊരു പഥികൻ വന്നു... നിൻ നിറയൗവ്വന ഭംഗികൾ നോക്കി ഇന്നൊരു പഥികൻ വന്നു നിറവും മധുവും തേടി....നീയൊരു നിഴലിൻ പുറകെ പോയോ... ഈ ഇരുളില്‍ തനിയെ താണോ.... താണോ.... (കരയാൻ പോലും......)