അരികില്‍വന്നെന്തിനീ അഴിയുള്ളവാതിലില്‍ അണിമണിത്തിങ്കള്‍ നീ കൊളുത്തി മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍ വളയിട്ട കൈയ്യാല്‍ നീ തഴുകി ഒരു പാട്ടിൻ പീലിക്കണ്ണായ് നെഞ്ചില്‍ നീ തൊട്ടു ഒരു വാക്കിന്‍ തൂവല്‍ ചില്ലായ് ചുണ്ടില്‍ നീ തൊട്ടു കണികാണും മണിമുത്തേ..... ഓഹോ.....മുത്തിന്‍ മുത്തേ..... (റോസാപ്പൂ റോസാപ്പൂ.......)
പതിയെവിരിഞ്ഞൊരീ പ്രണയവസന്തമായ് ഇനിയെന്നുമെന്നും കാത്തിരിക്കാം പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായ് പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പീ മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പീ മണിമിന്നല്‍ച്ചിറകുണ്ടോ..... ഹൊ...ഹോ...മുത്തിന്‍ മുത്തേ.......