കണ്ണില്‍ പേടമാനിന്റെ പേടിപ്പമ്പരം
നെഞ്ചില്‍ ഗൂഢമോഹങ്ങള്‍ കുറുകും മര്‍മ്മരം
റംപം പ റംപ പംപംപ റംപം പ റംപപം (2)
കണ്ടാല്‍ നാണിച്ചു നില്‍പ്പാണു്
നാണം പൂവിന്റെ മുള്ളാണു്
തൊട്ടാല്‍ വാടുന്ന പൂവാണു്
നാടന്‍പാട്ടിന്റെ ചേലാണു്
താമരച്ചോലയില്‍ നീന്തിനീരാടുമോ
താളിയും ഇഞ്ചയും മൈനവും മഞ്ഞളും
കുഞ്ഞിപ്പെങ്ങള്‍ക്കു് നീരാട്ടിനിത്രേ വേണ്ടു
കണ്ണില്‍ പേടമാനിന്റെ പേടിപ്പമ്പരം
നെഞ്ചില്‍ ഗൂഢമോഹങ്ങള്‍ കുറുകും മര്‍മ്മരം
ഇല്ലത്തമ്മ വെള്ളിച്ചെല്ലത്തില്‍ വെറ്റിലേം പാക്കുമായു്
ഇല്ലം വിട്ടു പോന്നു കൊല്ലത്തും കൊച്ചിയിലുമെത്തീല്ല
(ഇല്ലത്തമ്മ)
നെറ്റിയിലു് ഭസ്മം പൂശി നില്‍ക്കണം
മുക്കൂറ്റിക്കമ്മല്‍ തോട ചാര്‍ത്തണം
കോടിയും മെരുകം ചുറ്റണം
ഈ മുടി നാല്‍മുഴം നീളണം
പിന്നെപ്പെണ്ണിനെക്കാണാനൊരാനച്ചന്തം
കണ്ണില്‍ പേടമാനിന്റെ പേടിപ്പമ്പരം
നെഞ്ചില്‍ ഗൂഢമോഹങ്ങള്‍ കുറുകും മര്‍മ്മരം
രാവില്‍ നിന്‍ കിനാവില്‍ ഗിറ്റാര്‍ മീട്ടുന്നതാരവന്‍
പൂവില്‍ത്താനിറങ്ങും പൂങ്കാറ്റു് പോല്‍ വന്ന കാമുകന്‍
(രാവില്‍ )
കാണാതെ പിന്നില്‍ വന്നു നില്‍ക്കുമോ
കാതോരം കാതില്‍ പാട്ടു മൂളുമോ
നിന്‍ കൈകള്‍ മാറോടു് ചേര്‍ക്കുമോ
നിന്‍മേനി പൂകൊണ്ടു മൂടുമോ
കള്ളിപ്പെണ്ണിന്നു നാണിച്ചു മിണ്ടാന്‍ മേല
കണ്ണില്‍ പേടമാനിന്റെ പേടിപ്പമ്പരം
നെഞ്ചില്‍ ഗൂഢമോഹങ്ങള്‍ കുറുകും മര്‍മ്മരം
Movie/Album name: Pavithram
Artists