ജന്മഭൂമി ഭാരതം കര്‍മ്മഭൂമി ഭാരതം ജനത നാം ജയിച്ചുയര്‍ന്ന ധര്‍മ്മഭൂമി ഭാരതം മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മണ്ണുചേര്‍ന്ന ഭാരതം വര്‍ണ്ണശബളജീവിതങ്ങള്‍ പൂത്തു നില്‍ക്കും ഭാരതം (ജന്മഭൂമി) ധന്യവിശ്വനായകന്മാര്‍ ജന്മമാണ്ട ഭാരതം വന്ദ്യനാം മഹാത്മജി പിറന്നു വന്ന ഭാരതം വീരരാം മഹാരഥന്മാര്‍ കാത്തു വന്ന ഭാരതം ധീരനായ ജവഹരിലാല്‍ക്കമ്മയായ ഭാരതം (ജന്മഭൂമി) പാരിലാകെ ശാന്തിഗാനം പാടിപ്പോന്ന ഭാരതം ചോരയെങ്കില്‍ ചോരകൊണ്ടു രിപുവെ വെല്ലും വംഗവും കലിംഗവും നല്‍ രാജപുത്രസ്ഥാനവും ഭംഗിയേറും കാശ്മീരും ദില്ലി മഹാരാഷ്ട്രവും കേരളം ഒറീസ്സയും പഞ്ചാബ് ഗുജറാത്തവും ആന്ധ്രാ തമിള്‍നാടുമെല്ലാം അമ്മയിവള്‍ക്കൊന്നുപോല്‍ (ജന്മഭൂമി)