തലോടി മറയുവതെവിടെ നീ വിമൂകമുരുകിടും അകലെ നീ ഒരു ചെറുമലരിതൾ ഇവിടേകനായ് മിഴി നിറയുമിതൊരു നദി പോലെയായ് അകമാകെയുമൊരു നിനവായ് തലോടി മറയുവതെവിടെ നീ വിമൂകമുരുകിടും അകലെ നീ
മിണ്ടാതെ നെഞ്ചം വിതുമ്പിയോ ഓരോരോ നേരം നിന്നെ തിരഞ്ഞുവോ നീയെങ്ങോ പോയി മറഞ്ഞുവോ നീയില്ലാതില്ല ഞാനിന്നറിഞ്ഞുവോ ഉയിരിലെന്നും ഉറവ നീയേ അകലെ അടരരുതേ... തലോടി മറയുവതെവിടെ നീ വിമൂകമുരുകിടും അകലെ നീ
നീയെന്തേ എന്നെ മറന്നുവോ നീറുന്നെൻ ഉള്ളം കാണാതലഞ്ഞുവോ നാമൊന്നായ് കാണും കിനാവുകൾ നേരാകും മുന്നേ മണ്ണിൽ പൊലിഞ്ഞുവോ ഹൃദയമൊന്നായ് ചിറകുനീർത്താം പതിയെ പറന്നുയരാം
തലോടി മറയുവതെവിടെ നീ വിമൂകമുരുകിടും അകലെ നീ ഒരു ചെറുമലരിതൾ ഇവിടേകയായ് മിഴി നിറയുമിതൊരു നദി പോലെയായ് അകമാകെയുമൊരു നിനവായ് തലോടി മറയുവതെവിടെ നീ വിമൂകമുരുകിടും അകലെ നീ
Movie/Album name: Magic Mushrooms from Kanjikkuzhi