Manchaadi Choppu Minungum
1992
(പു) മഞ്ചാടിച്ചൊപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
(പു) മഞ്ചാടിച്ചൊപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
താണാടും പൂങ്കൊമ്പില്‍ പാടാന്‍ വരുമോ
ആരാരും കാണാപ്പൊന്‍തൂവല്‍ തരുമോ
സ്വര്‍ണ്ണപ്പൂമൈനേ മെല്ലെ ചൊല്ലാമോ
നീയെന്നുള്ളില്‍ കന്നിത്തേനല്ലേ
(പു) മഞ്ചാടിച്ചൊപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
(പു) കാതില്‍ ചൊല്ലും സല്ലാപം
ഈറന്‍ ചുണ്ടില്‍ ചോക്കുമ്പോള്‍
മാറില്‍ വിങ്ങും മൗനം പാടുന്നു
(സ്ത്രീ) രാവിന്‍ നീല തീരത്തും
താരക്കാവിന്‍ ചാരത്തും
അന്നേ നിന്നെ കണ്ടു ഞാന്‍
(പു) (കാതില്‍ )
(സ്ത്രീ) (രാവിന്‍ )
(പു) വര്‍ണ്ണത്തെല്ലായും വരമായും നിറമായുമെന്‍
ഉള്ളില്‍ എന്നെന്നും എന്നെന്നും തെളിവേനല്‍ നീ
(സ്ത്രീ) മഞ്ചാടിച്ചൊപ്പു മിനുങ്ങും
മിന്നാരച്ചെപ്പു കിലുങ്ങും
(സ്ത്രീ) മേകം പൊന്നും നല്‍കാമോ
പൂന്തേനല്‍പ്പം പുല്‍കാമോ
ആടിപ്പാടി കൂടെ പോരുമ്പോള്‍
(പു) ഉള്ളില്‍ പൂക്കും സ്വപ്നങ്ങള്‍
മെല്ലെ പെയ്യും വര്‍ണ്ണങ്ങള്‍
തമ്മില്‍ തമ്മില്‍ ചേരവേ
(സ്ത്രീ) (മേകം )
(പു) (ഉള്ളില്‍ )
(സ്ത്രീ) കണ്ണിന്‍കണ്ണായും കവിയായും കരളായും നീ
ഉള്ളില്‍ മന്ദാരം മായാതും ഉണരും നേരം നീ
(പു) മഞ്ചാടിച്ചൊപ്പു മിനുങ്ങും
(സ്ത്രീ) മിന്നാരച്ചെപ്പു കിലുങ്ങും
(പു) താണാടും പൂങ്കൊമ്പില്‍ പാടാന്‍ വരുമോ
(സ്ത്രീ) ആരാരും കാണാപ്പൊന്‍തൂവല്‍ തരുമോ
(പു) സ്വര്‍ണ്ണപ്പൂമൈനേ
(സ്ത്രീ) മെല്ലെ ചൊല്ലാമോ
(പു) നീയെന്നുള്ളില്‍
(സ്ത്രീ) കന്നിത്തേനല്ലേ
(ഡു) ലല...
Movie/Album name: Thiruthalvaadi
Artists