Nee Vasantha Kaalam

2019
Lyrics
Language: Malayalam

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യ നാളം
താരകങ്ങൾ നാണമോടൊളിച്ചു നിന്ന മേഘം
നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ്
നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി
നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി
നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

പുഞ്ചിരിച്ചു നിന്ന പൂക്കളേ
തൊടാതെയെന്നെയുമ്മ വച്ച മന്ദമാരുതൻ
ദാഹമോടലഞ്ഞ ഭൂമി തൻ
കവിൾത്തടത്തിലോമനിച്ചു പെയ്ത തേന്മഴ
സ്വപ്നമാണിതെങ്കിലും ഉണർന്നിടേണ്ട ദേവിയുള്ള
സ്വപ്നമായലിഞ്ഞു പോവതെത്ര സുന്ദരം
പ്രേമമാണ് പ്രാണനിൽ തൊടുന്ന സാഗരം
നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം

പണ്ടു നാം നടന്ന വീഥിയിൽ
അടർന്നു വീണു നിന്നിലേക്കു മാഞ്ഞ സന്ധ്യകൾ
പിന്നെയും പുലർന്നു പോകവേ
മിഴിയിൽ നിറഞ്ഞ മന്ദഹാസമേറ്റു വീഴവേ
വാതിലിൽ മറഞ്ഞു നിന്ന ഗന്ധമെന്റെശയ്യയിലേ-
ക്കോടിവന്നു നാണമവൾക്കെന്നു പറഞ്ഞു
ചാരി നിന്ന മുല്ലകളിൽ പാതി വിടർന്നു
നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യനാളം
താരകങ്ങൾ നാണമോടൊളിച്ചു നിന്ന മേഘം
നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ്
നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി
നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി
നീ വസന്ത കാലം അനുരാഗ നീല വാനം
ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം
Movie/Album name: Chola
Artists