ഓമൽ ചിരിയോ...ചെമ്പകപ്പൂവിതളല്ല കാണാൻ ഇവളോ...അമ്പിളിപ്പൊൻ കതിരല്ല കണ്വകവി പാടുംപോൽ നീലക്കടലല്ല കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേ ഇല്ല.... പിന്നെ എന്താണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ എന്റെ ഉള്ളിന്നുള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണു് ഓമൽ ചിരിയോ...ചെമ്പകപ്പൂവിതളല്ല കാണാൻ ഇവളോ...അമ്പിളിപ്പൊൻ കതിരല്ല.....
നെഞ്ചിനകത്തോ...ജിഞ്ചക ജിഞ്ചക ചെമ്പട മേളം കണ്ടമുതലേ...ഇമ്മിണി ചിന്തകളാ... കണ്ണൊന്നടച്ചാൽ...കണ്ടെടാ കണ്ടെടാ പൊൻകുടമാറ്റം കാതു നിറയെ....കേക്കണതാ മൊഴിയാ... ശലമോന്റെ ഗീതം അറിയാതെ മെല്ലെ അലയാകുന്നുള്ളിൽ അതിൽ ഒരേ ഒരേ സ്വരം ചെറു തേക്കിൻ കാട്ടിൽ മനമാകും കൂട്ടിൽ കൊടിയേറും പൂരം അതിൽ അലിഞ്ഞുലഞ്ഞു വാ ഗഡീ... ഓമൽ ചിരിയോ...ചെമ്പകപ്പൂവിതളല്ല കാണാൻ ഇവളോ...അമ്പിളിപ്പൊൻ കതിരല്ല.....
ചിങ്ങവെയിലേ...ഇത്തിരി മിന്നിനു് പൊൻപണം തായോ... പള്ളിമണിയേ...സമ്മതം തേടി വരൂ.... വെള്ളിനിലവേ....പുഞ്ചിരി കൊണ്ടിനി വെഞ്ചരിക്കാമോ... അന്തിമുകിലേ...കൊഞ്ചലുമായ് വരുമോ... കരളേതൻ തോട്ടം കനിയാണെൻ ഇഷ്ടം അതു് തേടാനെത്തും ഒരു മണിക്കിനാ കിളീ.... നിറമില്ലെന്നാലും അഴകില്ലെന്നാലും നുണ അല്ലെന്നെന്നും ഇനി ഇവന്റെ പെണ്ണൊരുത്തി നീ....
ഓമൽ ചിരിയോ...ചെമ്പകപ്പൂവിതളല്ല കാണാൻ ഇവളോ...അമ്പിളിപ്പൊൻ കതിരല്ല കണ്വകവി പാടുംപോൽ നീലക്കടലല്ല കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേ ഇല്ല.... പിന്നെ എന്താണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ എന്റെ ഉള്ളിന്നുള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണു്... താനാ തനനാ...തന്തന തന്തന താനാ.. താനാ തനനാ...തന്തന തന്തന താനാ....