മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍ മുറിഞ്ഞിട്ടുണ്ടാവാം - പാദം മുറിഞ്ഞിട്ടുണ്ടാവാം മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ മധുവിധുമണിയറ അലങ്കരിക്കൂ കിളിര്‍ത്തുവല്ലോ - കിനാക്കള്‍ കിളിര്‍ത്തുവല്ലോ (ഉഷസ്സേ)
തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍ തളര്‍ന്നിട്ടുണ്ടാവാം ആ മെയ് തളര്‍ന്നിട്ടുണ്ടാവാം മന്ദഹാസംകൊണ്ടതു നീ പൊതിയൂ മകരന്ദചഷകം നിറച്ചുവെയ്ക്കൂ തളിര്‍ത്തുവല്ലോ - വികാരം തളിര്‍ത്തുവല്ലോ (ഉഷസ്സേ)